രോഗ ബാധ ശാസ്ത്രം

കാര്‍ഷിക വിളകളിലെ രോഗബാധകളുടെ രീതിശാസ്ത്രം

ബി. സ്മിത
കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍
കെ.സി.പി.എം, മങ്കൊമ്പ്

വിള, രോഗാണു, കാലാവസ്ഥാ ഘടകങ്ങല്‍ ഇവ തമ്മിലുള്ള ത്രിതല പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണല്ലോ നമ്മുടെ കാര്‍ഷിക വിളകളിലുണ്ടാകുന്ന രോഗബാധകള്‍. ആക്രമണ തീവ്രതയേറിയ രോഗകാരി, പ്രതിരോധശേഷി കുറഞ്ഞ വിളയിനം, രോഗവ്യാപനത്തിന് അനുകൂലമായ കാലാവസ്ഥാഘടകങ്ങള്‍. ഇവ മൂന്നും ഒത്ത് ചേരുന്ന സാഹചര്യത്തിലാണ് കാര്‍ഷികവിളകളിലെ രോഗാണുബാധകള്‍ നിയന്ത്രണവിധേയമല്ലാതാവുന്നത്. എന്നാല്‍ ഈ മൂന്ന് ഘടകങ്ങള്‍ക്കൊപ്പം മനുഷ്യന്‍റെ ‘ഇടപെടലുകള്‍’ എന്ന നാലാമത് ഒരു ഘടകം കൂടി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ മറ്റ് മൂന്ന് ഘടകങ്ങളേയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന അതി പ്രധാന ഘടകമായി ഈ നാലാംഘടകം ഇന്ന് മാറിയിരിക്കുന്നു.
കാര്‍ഷിക വിളകളിലെ രോഗസാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതും അനുയോജ്യമായ പ്രതിരോധ/നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുന്നതിനും രോഗാണു വിള കാലാവസ്ഥാഘടകങ്ങള്‍, ഒപ്പം കൃഷിയിടത്തില്‍ നമ്മള്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ എന്നിവയെക്കുറിച്ചുള്ള യാഥാര്‍ത്ഥ വിവരശേഖരണവും അനുബന്ധ വിശകലനങ്ങളും അനിവാര്യമാണ്.
1 രോഗാണു സംബന്ധിയായ ഘടകങ്ങള്‍
കുമിളുകള്‍, ബാക്ടീരിയ, വൈറസുകള്‍, ഫൈറ്റോപ്ലാസ്മ മുതലായവയാണ് കാര്‍ഷിക വിളകളില്‍ രോഗകാരികളാകുന്ന സൂക്ഷ്മാണുക്കള്‍. രോഗബാധയുമായി ബന്ധപ്പെട്ട രോഗാണു സംബന്ധിയായ ഘടകങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1 രോഗകാരിയായ സൂക്ഷ്മാണുവിന്‍റെ സാന്നിദ്ധ്യം
2 രോഗാണുവിന്‍റെ ആക്രമണ ശേഷി അഥവാ ക്ഷമത
3 കൃഷിയിട ചുറ്റുപാടുകളില്‍ നിലനില്‍ക്കാനുള്ള അതിന്‍റെ കഴിവ്
4 കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിക്കാനുള്ള കഴിവ്
5 രോഗാണുവിന്‍റെ പ്രത്യുല്പാദനക്ഷമത
6 പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള അതിന്‍റെ കഴിവ്
ആഗോളവത്ക്കരണത്തിന്‍റേതായ ഈ കാലഘട്ടത്തില്‍, ലോകം ഒരു ആഗോളഗ്രാമമായി മാറക്കഴിഞ്ഞ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മറ്റും രോഗകാരികളായ സൂക്ഷ്മാണുക്കള്‍ ഇവിടെയെത്തപ്പെടാനുള്ള സാധ്യതകളും വളരെയേറെയാണ്. ശക്തമായ ക്വാറന്‍റൈന്‍ സംവിധാനങ്ങളുടെ അഭാവം മുതലെടുത്ത് കുടിയേറുന്ന ഇത്തരം രോഗകാരികള്‍ ക്രമേണ ഇവിടെ ആധിപത്യമുറപ്പിക്കുവാനും അതുവഴി നമ്മുടെ കാര്‍ഷിക വിളകള്‍ പുതിയ രോഗബാധകള്‍ക്ക് കീഴ്പ്പെടാനും ഇടയാകുന്നു. ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും രോഗനിരീക്ഷണ, റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ കൃഷിയിടതലം മുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കുകയും കാര്‍ഷിക ജൈവസുരക്ഷിതത്വത്തെക്കുറിച്ച് ജനങ്ങളില്‍ ശരിയായ ബോധവത്ക്കരണം നടത്തുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ അനിവാര്യതയാണ്.വൈദേശിക ജനുസ്സുകള്‍ കൂടുതലായും എത്തപ്പെടുന്നത് നടീല്‍ വസ്തുക്കളിലൂടെയാണല്ലോ. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഇറക്കുമതിചെയ്യപ്പെട്ട അഥവാ അതുവരെ ഒരു പ്രദേശത്ത് കൃഷി ചെയ്തിട്ടില്ലാത്ത ഒരു വിള പുതുതായി കൃഷി ചെയ്യുന്ന സാഹചര്യത്തില്‍, ആ കൃഷിയിടത്തില്‍ അല്ലെങ്കില്‍ അവിടെയുള്ള ഏതെങ്കിലും വിളയില്‍ സുപ്താവസ്ഥയിലായിരുന്ന ഒരു സൂക്ഷ്മാണു (ഋിറീുവ്യലേ) ഈ പുതിയ വിളയുടെ വേരുപടല സ്രവങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും തീര്‍ത്തും അപ്രതീക്ഷിതമായി ഒരു ‘പുതുരോഗപ്പിറവിയ്ക്ക്’ അത് കാരണമാവുകയും ചെയ്യാം. തെക്കുകിഴക്കനേഷ്യാ പ്രദേശങ്ങളില്‍ കൊക്കോ കൃഷിചെയ്യാനാരംഭിച്ചപ്പോഴാണത്രേ മാരകമായ വാസ്ക്കുലാര്‍ സ്ട്രീക്ക് ഡൈ ബാക്ക്(ഇ.ഛ:ഛിരീയമശെറശൗാ വേലീയൃീാമല) എന്ന രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒരു രോഗാണുവിന്‍റെ രോഗചാലകക്ഷമത എന്നത് പ്രതിരോധശേഷി കുറഞ്ഞ വിളയിനങ്ങളെ കീഴ്പ്പെടുത്തുന്നതിലല്ല, മറിച്ച് സാമാന്യ പ്രതിരോധശേഷിയുള്ള വിളയിനത്തില്‍ രോഗാവസ്ഥ സംജാതമാക്കാനുള്ള അതിന്‍റെ ശേഷിയാണ്. രോഗാണു കൂടുതല്‍ ആക്രമണ തീവ്രത പ്രകടമാക്കുന്ന ഘട്ടത്തിലാകട്ടെ, വിളയിലെ പ്രതിരോധ ജീനുകള്‍ പ്രസ്തുത രോഗകാരിയുടെ സാന്നിദ്ധ്യത്തില്‍ ഉത്തേജിതമാകാത്ത സാഹചര്യം ഉണ്ടാക്കുന്നു. അങ്ങനെ സാമാന്യപ്രതിരോധശേഷി ഉണ്ടായിട്ടും ഈ ഘട്ടത്തില്‍ വിള ആ രോഗാണുവിന് മുന്നില്‍ കീഴടങ്ങുന്നു. കൃഷിയിടങ്ങളില്‍ നാം നടത്തുന്ന പല ഇടപെടലുകളും ഇതിന് ആക്കം കൂട്ടുന്നു. ഉദാഹരണത്തിന് ഒരു രോഗത്തിനെതിരെ സാമാന്യപ്രതിരോധശേഷിയുള്ള ഒരിനത്തില്‍ പ്രസ്തുത രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ നടത്തുന്ന കുമിള്‍ നാശിനി പ്രയോഗം, അതിന്‍റെ പ്രതിരോധ ജീനുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു.
രോഗാണുവിന്‍റെ ഉയര്‍ന്ന ഉത്പാദനക്ഷമതയും ചുറ്റുപാടുകളുടെ ആനുകൂല്യങ്ങള്‍ മുതലെടുത്ത് കൂടുതലിടങ്ങളിലേയ്ക്ക് വേഗത്തില്‍ എത്തപ്പെടാനുമുള്ള രോഗാണുവിന്‍റെ കഴിവും രോഗനിയന്ത്രണം ദുഷ്ക്കരമാക്കുന്ന ഇതരഘടകങ്ങളാണ്.
മറിച്ച്, എത്ര മാരക പ്രഹരശേഷിയുള്ള രോഗാണുവാണെങ്കില്‍ പോലൂം അതിന്‍റെ പ്രത്യുല്പാദന ക്ഷമത കുറവാണെങ്കില്‍ രോഗനിയന്ത്രണം താരതമ്യേന എളുപ്പമായിരിക്കും. രോഗബാധ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കും മുമ്പേ, തിരിച്ചറിയുകയും,(റലലേരശേീി) ഉത്ഭവസ്ഥാനത്ത് തന്നെ ഇല്ലാതാക്കുകയും (രീിമേശിാലിേ) ചെയ്യുക എന്നതും സുപ്രധാനമാണ്. കൃത്യമായ ഇടവേളകളിലുള്ള കൃഷിയിട നിരീക്ഷണവും (ടൗൃ്ലശഹഹമിരല) റിപ്പോര്‍ട്ടിംഗും വഴി മാത്രമേ ഇത് സാധ്യമാവൂ.
രോഗാണുവിന്‍റെ സംക്രമണമാധ്യമം ഏതെന്ന് അനുസരിച്ചായിരിക്കും രോഗവ്യാപനത്തിന്‍റെ വേഗത. വായു സംക്രമണമാധ്യമമായുള്ള രോഗങ്ങളുടെ വ്യാപനശേഷി വളരെ വേഗത്തിലായിരിക്കും. ഉദാ: നെല്ലിലെ ബ്ലാസ്റ്റ് രോഗം. എന്നാല്‍ മണ്ണിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം പലപ്പോഴും ഒരു പ്രത്യേക പ്രദേശത്തു മാത്രമായി നിയന്ത്രിക്കപ്പെട്ടിരിക്കും. ഉദാ: തെങ്ങിലെ സ്റ്റെം ബ്ലീഡിംഗ് രോഗം. ചിലയിനം രോഗകാരികള്‍ക്ക് നശിച്ചുപോവാതെ ദീര്‍ഘകാലം മണ്ണില്‍ നിലനില്‍ക്കാനാവും (ടൗൃ്ശ്മഹ ലളളശരശലിര്യ).വിളപരിക്രമണം നടത്താത്ത സാഹചര്യത്തില്‍ ഇത്തരം രോഗബാധകള്‍ ഒരു പ്രദേശത്ത് തുടരെത്തുടരെ ഉണ്ടാവുന്നതായി കാണാം. ഉദാ: വാഴയിലെ പനാമാ വാട്ടത്തിന് കാരണമായ ഫ്യൂസേറിയം ജനുസ്സില്‍പ്പെട്ട കുമിളിന് 30 വര്‍ഷക്കാലം വരെ അതേ മണ്ണില്‍ നിലനില്‍ക്കാനാവുമത്രേ. ചില രോഗകാരികളാകട്ടെ അന്യസസ്യങ്ങളിലും മറ്റും തങ്ങളുടെ ജീവിതചക്രം തുടരുകയും വീണ്ടും കൃഷിയിറക്കുന്ന സന്ദര്‍ഭത്തില്‍ വിളയിലേക്ക് കുടിയേറുകയും ചെയ്യുന്നു.
ഇത്തരം ചെടികളില്‍ പ്രസ്തുത രോഗാണു ചിലപ്പോള്‍ രോഗബാധയ്ക്ക് കാരണമായേക്കാം. (ഇീഹഹമലേൃമഹ വീെേ) എന്നാല്‍ തന്‍റെ ജീവിതചക്രം പൂര്‍ത്തീകരിക്കുന്നതിന് മാത്രമായി രോഗാണുക്കള്‍ ഉപയോഗപ്പെടുത്തുന്ന വിളയിതര സസ്യങ്ങളുമുണ്ട് (അഹലേൃിമലേ വീെേ).
കുമിളുകളുടെ സ്പോറുകള്‍അല്ലെങ്കില്‍ സ്ക്ലീറോഷ്യ (ഞലശെേിഴ ുീൃലെ), ബാക്ടീരിയല്‍ കോശങ്ങള്‍, വാഹക കീടങ്ങള്‍ വഴി വിളകളിലെത്തപ്പെടുന്ന വൈറസ് കണങ്ങള്‍ എന്നിവയാണല്ലോ യഥാര്‍ത്ഥ രോഗകാരകങ്ങള്‍. ഒരുവിളയില്‍ രോഗാവസ്ഥ സംജാതമാക്കുന്നതിന് രോഗകാരക കണങ്ങളുടെ കഴിവ് (ശിളലരശേീി ലളളശരശലിര്യ) നിര്‍ണ്ണയിക്കുന്ന രണ്ട് മുഖ്യഘടകങ്ങള്‍ വിളയുടെ സ്വഭാവം,അവിടെ നിലനില്‍ക്കുന്ന കാലാവസ്ഥാഘടകങ്ങള്‍ എന്നിവയാണ്.
2 ആതിഥേയവിളയുമായി ബന്ധപ്പെട്ട രോഗജന്യ ഘടകങ്ങള്‍
1 ഒരു പ്രത്യേക രോഗാണുവിനെതിരേയുള്ള വിളയുടെ പ്രതിരോധശേഷി
2 വിളയുടെ വളര്‍ച്ചാരീതി, വളര്‍ച്ചാഘട്ടം
3 ഒരു നിശ്ചിത വിസ്തൃതിയില്‍ ഉള്ള ചെടികളുടെ എണ്ണം (ജീുൗഹമശേീി റലിശെ്യേ)
4 പൊതുവിലുള്ള വിളകളുടെ ആരോഗ്യാവസ്ഥ
പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക വഴി മാരകപ്രഹരശേഷിയുള്ള പല രോഗങ്ങളേയും സമര്‍ത്ഥമായി പ്രതിരോധിക്കാനാവും. ഉദാ: നെല്ലിലെ ബ്ലാസ്റ്റ് രോഗം, ഗോതമ്പിലെ സ്റ്റെം റസ്റ്റ് രോഗം . എന്നാല്‍ അതിജീവനശേഷിയേറെയുള്ള രോഗകാരികള്‍ ജനിതകമാറ്റങ്ങള്‍ക്ക് വിധേയമായി പുതിയ ജനിതകഭേദങ്ങള്‍ (ജമവേീ ്യേുലെ) സൃഷ്ടിച്ച് നിര്‍ദ്ധാരണം വഴിയുള്ള വിളയുടെ പ്രതിരോധ മികവിനെ അതിജീവിക്കാറുണ്ട്. ഉദാ:- ഗോതമ്പിനെ ബാധിക്കുന്ന കുമിള്‍ രോഗമാണ് സ്റ്റെം റസ്റ്റ്. ഇതിന്‍റെ തീവ്ര ആക്രമണശേഷിയുള്ള ജനിതകഭേദമാണ് څഡഏ 99چഎന്ന ഉഗാണ്ടന്‍ വകഭേദം. ഇന്ന് ലോകത്ത് കൃഷി ചെയ്യുന്ന 80% ഗോതമ്പിനങ്ങള്‍ക്കുമെതിരെ ഈ രോഗാണു പ്രതിരോധശേഷിയാര്‍ജ്ജിച്ചിട്ടുണ്ടത്രേ.
വിളയുടെ വളര്‍ച്ചാഘട്ടം, ഘടനാപരമായ പ്രത്യേകതകള്‍, കൃഷിയിടത്തിലെ വിളസാന്ദ്രത എന്നിവയെല്ലാം രോഗബാധാസാധ്യതകള്‍ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. ചില രോഗങ്ങള്‍ ചെടിയുടെ വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രമേ പ്രകടമാവുകയുള്ളൂ. ഉദാ: പച്ചക്കറി വിളകളുടെ തൈകളെ ബാധിക്കുന്ന അഴുകല്‍ രോഗം വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പ്രകടമാകുന്നതാണ്. എന്നാല്‍ നെല്ലിലെ പോള പഴുപ്പ് രോഗ (ടവലമവേ ആഹശഴവേ) ത്തിന്‍റെ കാര്യമെടുക്കൂ.ചിനപ്പുകള്‍ കൂടുതലായി പൊട്ടുന്ന അവസരത്തില്‍ നെല്‍ച്ചെടി പുറപ്പെടുവിക്കുന്ന ചില രാസ ഉത്തേജകങ്ങളാണ് (ഇവലാശരമഹ ശൊേൗഹമിേെ) മണ്ണിലുള്ള റൈസെക്റ്റോണിയ സൊളാനി എന്ന രോഗകാരിയായ കുമിള്‍ സ്പോറുകളെ ഉത്തേജിപ്പിക്കുന്നതും നെല്ലിലേയ്ക്ക് ആകര്‍ഷിക്കുന്നതും. ചിലപ്പോള്‍ മുന്‍വിളയുടെ അവശിഷ്ടങ്ങളില്‍ നിന്നും ജൈവദഹന വേളയില്‍ ഉണ്ടാകുന്ന രാസപദാര്‍ത്ഥങ്ങളും ഇതേ രീതിയില്‍ പ്രവര്‍ത്തിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെടിയുടെ ആദ്യവളര്‍ച്ചാഘട്ടത്തില്‍ തന്നെ രോഗബാധ പ്രകടമാവാറുണ്ട്. (കാലാവസ്ഥാ ഘടകങ്ങള്‍ അനുകൂലമായി നില്‍ക്കുന്ന അവസരത്തില്‍).
വിളയുടെ ഘടനാപരമായ പ്രത്യേകതകള്‍ പലപ്പോഴും രോഗാണുവിന്‍റെ ആകര്‍ഷണ, വികര്‍ഷണങ്ങള്‍ക്ക് കാരണമാവാറുണ്ട്. നമ്മുടെ പല നാടന്‍ ഇനങ്ങളും വിള രോഗങ്ങളെ സമര്‍ത്ഥമായി പ്രതിരോധിച്ചിരുന്നത് ഘടനാപരമായ പ്രത്യേകതകള്‍ കൊണ്ടായിരുന്നു.(അിശേഃലിീശെെ) ഉദാഹരണത്തിന് പൊക്കം കൂടിയ നെല്ലിനങ്ങളില്‍ ഇടമുട്ടുകള്‍ക്കിടയിലുള്ള അകലം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ തണ്ടിലൂടെയുള്ള രോഗവ്യാപനം ഇത്തരം ചെടികളില്‍ വളരെ മന്ദഗതിയിലായിരിക്കും. ഇലകളിലെ കൂടിയ രോമവളര്‍ച്ച, പരുപരുപ്പ്, ഉയര്‍ന്ന സിലിക്കാനിക്ഷേപം മുതലായവയെല്ലാം രോഗാണുക്കളെ ഭൗതികമായി പ്രതിരോധിക്കാന്‍ വിളകള്‍ പ്രകടമാക്കുന്ന അനുരൂപീകരണങ്ങളാണ്.(അറമുമേശേീി)
കൃഷിയിടത്തിലെ വിളസാന്ദ്രതയാണ് രോഗബാധയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന വിളസംബന്ധിയായ മറ്റൊരു ഘടകം. ഉയര്‍ന്ന ഏകവിള സാന്ദ്രതയുള്ള കൃഷിയിടങ്ങളെയാണ്, പല രോഗകാരികളും പെട്ടെന്നു കീടഴക്കുന്നത്. തൊട്ടുതൊട്ട് നില്‍ക്കുന്ന ചെടികളിലുടെയുള്ള അതിവേഗ രോഗവ്യാപനം, ഉയര്‍ന്ന വിളസാന്ദ്രത മൂലം കൃഷിയിടത്തില്‍ അനുഭവപ്പെടുന്ന താരതമ്യേന ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത എന്നിവയെല്ലാമാണ് രോഗകാരിയെ സംബന്ധിച്ച് ഇത്തരം കൃഷിയിടങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകാന്‍ കാരണം. കാര്‍ഷികവിളകളെ ബാധിക്കുന്ന മിക്ക രോഗങ്ങളും ഉയര്‍ന്ന വിള സാന്ദ്രതയില്‍ പെട്ടെന്നു വ്യാപിക്കുന്നവയാണ്(ഇൃീംറ റശലെമലെെ). എന്നാല്‍ വ്യത്യസ്ത വിളകള്‍ ഒരുമിച്ചോ, അതല്ലെങ്കില്‍ ഒരേ വിളയുടെ വ്യത്യസ്ത ഇനങ്ങള്‍ ഒരുമിച്ചോ കൃഷി ചെയ്യുന്ന സമ്മിശ്രകൃഷിയിടങ്ങള്‍ ഇത്തരത്തിലുള്ള രോഗാതുരതകളെ നല്ലൊരളവില്‍ സ്വയംപ്രതിരോധിക്കുന്നതായി കാണാം
മിക്ക കൃഷിയിടങ്ങളിലും നാം പിന്തുടരുന്ന ഏകവിള കൃഷി സമ്പ്രദായം (ങീിീരൃീുുശിഴ), താരതമ്യേന അപ്രസക്തമായിരുന്ന പല വിളരോഗങ്ങളുടേയും നിയന്ത്രണം കൂടുതല്‍ ദുഷ്ക്കരമാക്കിയിട്ടുണ്ട്. ബംഗാള്‍ക്ഷാമത്തിന് കാരണമായ ബ്രൗണ്‍സ്പോട്ട് രോഗം, ഐറിഷ് ക്ഷാത്തിന് കാരണമായ ഉരുളക്കിഴങ്ങിലെ ലേറ്റ് ബ്ലൈറ്റ് രോഗം, ശ്രീലങ്കയില്‍ കാപ്പിക്കൃഷി അപ്പാടെ നശിപ്പിച്ച കാപ്പിയിലെ തുരുമ്പുരോഗം (ഇീളളലല ൃൗെേ) എന്നിവയെല്ലാം സാധ്യമായ എല്ലാ നിയന്ത്രണമാര്‍ഗ്ഗങ്ങളേയും അതിജീവിച്ച് അതിവിനാശകാരികളായതിന് പിന്നിലെ മുഖ്യകാരണം, ഒരേ വിളയുടെ ഒരേ ഇനം, അതിവിസ്തൃതമേഖലകളില്‍ തുടര്‍ച്ചയായി കൃഷിചെയ്തു പോന്നു എന്നതുതന്നെയാണ്.
വിളയുടെ ആരോഗ്യവും രോഗബാധാ സാധ്യതയും തമ്മിലും നേര്‍ബന്ധമുണ്ട്. മെച്ചപ്പെട്ട മൂലകപോഷണവും ഇതര അനുകൂല സാഹചര്യങ്ങളും ലഭിച്ചിട്ടുള്ള വിളയ്ക്ക് സ്വാഭാവികമായും രോഗാണു പ്രതിരോധശേഷിയും കൂടുതലായിരിക്കും.മിക്ക രോഗകാരികളും അനാരോഗ്യസാഹചര്യങ്ങളില്‍ വളരുന്ന വിളകളെയാണ് ആദ്യം ആക്രമിച്ചു കീഴ്പ്പെടുത്തുന്നത്.പലപ്പോഴും നിമാവിരകള്‍, കീടങ്ങള്‍ മുതലാവയുടെ ആക്രമണത്തിന്‍റെ തുടര്‍ച്ചയായാണ് പല രോഗാണുക്കളും വിളയ്ക്കുള്ളിലേയ്ക്ക് പ്രവേശനം നേടുന്നത്(ചലരൃീൃീുവേശര ുമവേീഴലിെ). എന്നാല്‍ മെച്ചപ്പെട്ട ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്ന വിളകളെ ഇഷ്ടപ്പെടുന്ന രോഗകാരികളുമുണ്ട്. (ആശീൃീുവേശര ുമവേീഴലിെ). ഉദാ:പച്ചക്കറികളിലെ ചൂര്‍ണ്ണപൂപ്പുരോഗം (ജീംറൃ്യ ാശഹറലം).
3 രോഗബാധയും കാലാവസ്ഥാ ഘടകങ്ങളും
മാരകപ്രഹരശേഷിയുള്ള രോഗകാരിയും, താരതമ്യേന പ്രതിരോധശേഷി കുറഞ്ഞ വിളയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും അപ്പോള്‍ നിലനില്‍ക്കുന്ന കാലാവസ്ഥാ ഘടകങ്ങള്‍ രോഗവ്യാപനത്തിന് ഒട്ടും അനുകൂലമല്ലായെങ്കില്‍ രോഗബാധയ്ക്ക് ആ ഒറ്റ കാരണം കൊണ്ടു തന്നെ തടയിടപ്പെടുന്നു. ഉദാഹരണത്തിന് നെല്ലിനെ ബാധിക്കുന്ന മാരകമായ കുമിള്‍ രോഗമാണ് ബ്ലാസ്റ്റ്. 6 മണിക്കൂറെങ്കിലും ഇലകളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന സാഹചര്യത്തില്‍ മാത്രമേ രോഗവാഹികളായ കുമിള്‍ സ്പോറുകളുടെ വംശവര്‍ദ്ധനവും അതുവഴി രോഗവ്യാപനവും സാധ്യമാവൂ. എന്നാല്‍ ഈ അനുകൂല സാഹചര്യത്തിലാകട്ടെ, ഇലയില്‍ രൂപപ്പെടുന്ന ഒരൊറ്റ ഇലപ്പുള്ളിയില്‍ (ഹലമള ുീെേ) നിന്നും ഒരൊറ്റ രാത്രികൊണ്ട് 20,000 കുമിള്‍ സ്പോറുകള്‍ ഉണ്ടാവുകയും അതിവേഗ രോഗവ്യാപനം സാധ്യമാവുകയും ചെയ്യുന്നു. ഒരു രോഗകാരിയെ സംബന്ധിച്ച് പ്രതികൂല കാലാവസ്ഥാ ഘടകങ്ങള്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് ഒരു പ്രദേശത്ത് നിന്നും തുടച്ചു നീക്കപ്പെടുകയോ അല്ലെങ്കില്‍ അതിന്‍റെ പ്രഹരശേഷി തീര്‍ത്തും നിര്‍വ്വീര്യമാക്കപ്പെടുകയോ ചെയ്യുന്നു.
ഒരു പ്രദേശത്ത് നില്‍നില്‍ക്കുന്ന കാലാവസ്ഥാ ഘടകങ്ങളേക്കാള്‍ ഒരു കൃഷിയിടത്തിലെ സൂക്ഷ്മകാലാവസ്ഥയാണ് (ങശരൃീരഹശാമലേ) വിളകളിലെ രോഗബാധയെ കൂടുതലായി സ്വാധീനിക്കുന്നത് എന്ന് കാണാം. ഉദാഹരണത്തിന്, ഇലപ്പരപ്പിലെ താപനില എപ്പോഴും അന്തരീക്ഷതാപനിലയേക്കാള്‍ 3-4 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നായിരിക്കും നിലകൊള്ളുന്നത്. അതുപോലെ പൊക്കം കുറവുള്ള വിളയിനങ്ങള്‍ കൃഷിചെയ്യുന്നതും താരതമ്യേന വിള സാന്ദ്രത കൂടിയതുമായ ഒരു കൃഷിയിടത്തില്‍ അനുഭവപ്പെടുന്ന ആപേക്ഷിക ആര്‍ദ്രത അന്തരീക്ഷ ആര്‍ദ്രതയേക്കാള്‍ അധികമായിരിക്കും. കൃഷിയിട ചുറ്റുപാടുകളിലനുഭവപ്പെടുന്ന സൂക്ഷ്മകാലാവസ്ഥാ ഘടകങ്ങള്‍ രേഖപ്പെടുത്തുന്നതിനാവശ്യമായ വിവിധ ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇപ്രകാരം രേഖപ്പെടുത്തുന്ന വിവരങ്ങള്‍, വിളസംബന്ധിയും രോഗാണുസംബന്ധിയുമായി ശേഖരിക്കപ്പെട്ട വിവരങ്ങളുമായി സംയോജിപ്പിച്ച് നടത്തുന്ന ശാസ്ത്രീയ വിശകലനങ്ങളിലൂടെ കാര്‍ഷികവിളകളിലെ രോഗബാധാസാധ്യതകള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കാനാവും. ദീര്‍ഘകാലയളവുകളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ സമഗ്ര വിശകലനത്തിലൂടെ ഓരോ രോഗത്തിന്‍റെയും സാധ്യതാ സംബന്ധിയായ പ്രവചനാത്മക മോഡലുകളും വികസിപ്പിക്കാനാവും. പകല്‍-രാത്രി, താപനിലകള്‍, മഴയുടെ തീവ്രത, ദൈര്‍ഘ്യം, മഞ്ഞ്, ഇലയില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന സമയപരിധി, ആപേക്ഷിക ആര്‍ദ്രത, കാറ്റിന്‍റെ സ്വഭാവം എന്നിവയാണ് വിളകളിലെ രോഗബാധകളെ സ്വാധീനിക്കുന്ന കാലാവസ്ഥാഘടകങ്ങള്‍.
വിളകളിലെ രോഗബാധകളില്‍ മണ്ണിന്‍റെ സ്വാധീനം.
മണ്ണിലെ താപനില, ജലാംശം, നീര്‍വാര്‍ച്ചാ സൗകര്യം, മൂലക സന്തുലിതാവസ്ഥ, ജൈവാംശത്തിന്‍റെ അളവ്, മണ്ണില്‍ പ്രയോഗിക്കപ്പെടുന്ന രാസപദാര്‍ത്ഥങ്ങള്‍ മണ്ണിന്‍റെ ക്ഷാരാവസ്ഥ എന്നിവയെല്ലാം മണ്ണിലെ രോഗാണു പ്രവര്‍ത്തനങ്ങളേയും അതുവഴി വിളയിലെ രോഗബാധയേയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ മൂലകശോഷണം സംഭവിച്ച മണ്ണില്‍ അനാരോഗ്യ സാഹചര്യങ്ങളില്‍ വളരുന്ന വിളകളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നവയാണ് ഭൂരിപക്ഷം രോഗാണുക്കളും. മെച്ചപ്പെട്ട മൂലക സന്തുലിതാവസ്ഥയും ഉയര്‍ന്ന ജൈവാംശ സാന്നിദ്ധ്യവുമുള്ള മണ്ണിലാകട്ടെ രോഗകാരികളെ പ്രതിരോധിക്കുന്ന മിത്രാണുക്കളുടെ (ടീശഹ മിമേഴീിശെേെ) സാന്നിദ്ധ്യം വളരെ കൂടുതലായിരിക്കും. ഇത്തരം മണ്ണിന് രോഗകാരികളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായിരിക്കും(ഒലമഹവ്യേ ീശെഹ).
ഒരേവിളയിനം തന്നെ ഒരേ സ്ഥലത്ത് തുടര്‍ച്ചയായി കൃഷി ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്നതും ഭേദമാക്കാന്‍ പ്രയാസമുള്ളതുമായ രോഗലക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ മണ്ണിന്‍റെ രോഗാവസ്ഥയുടെ(ടീശഹശെരസിലൈ)വിളയിലെ പ്രതികരണങ്ങളാണ്. വിവിധ ഘടകങ്ങളുടെ കൂട്ടായ്മയിലൂടെ സംജാതമാകുന്ന ഒരു രോഗാവസ്ഥയാണ് അത് (ഉശലെമലെ ്യെിറൃീാല).ഒരേ വിള തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യുക വഴി മണ്ണിന് സംഭവിക്കുന്ന ഒരേ രീതിയിലുള്ള മൂലക ശോഷണം, വിള വേരുകളില്‍ നിന്നും മുന്‍വിളകളിലെ അവശിഷ്ടങ്ങളില്‍ നിന്നും പുറപ്പെടുന്നതും, വിളയ്ക്ക് തന്നെ ഹാനികരമാവുന്നതുമായ ചില സ്രവ പദാര്‍ത്ഥങ്ങള്‍(ഠീഃശര ലഃൗറമലേെ)സൂക്ഷ്മാണുജന്യ വിഷ പദാര്‍ത്ഥങ്ങള്‍(ങശരൃീയശമഹ ീഃശേിെ) മുതലായ വിവിധ ഘടകങ്ങളുടെ പരിണിതഫലമായി സൃഷ്ടിക്കപ്പെടുന്ന ഇത്തരം രോഗാവസ്ഥകള്‍ക്ക് വിള പരിവര്‍ത്തനം, മണ്ണിന്‍റെ ജൈവ മിത്രാണു സംപുഷ്ടീകരണം മുതലായവയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ.
മണ്ണില്‍ തുടര്‍ച്ചയായി കളനാശിനികള്‍ പ്രയോഗിക്കപ്പെടുന്ന സാഹചര്യത്തിലും, വിളയുടെ അനാരോഗ്യം മൂലമുള്ള രോഗബാധാ സാധ്യതകള്‍ ഏറെയാണ്.
അന്തരീക്ഷ മലിനീകരണവും വിളകളിലെ രോഗാതുരതയും
അന്തരീക്ഷ മലിനീകരണം ഇന്ന് ആഗോളവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന മാരകമായ പരിസ്ഥിതി പ്രശ്നമാണല്ലോ മനുഷ്യനേയും ഇതര ജന്തുജാലങ്ങളേയും പോലെ കാര്‍ഷിക വിളകളുള്‍പ്പെടെയുള്ള സസ്യജാലങ്ങളിലും ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വ്യവസായ വത്ക്കരണം, പെട്രോളിയം വസ്തുക്കളുടെ അമിത ഉപയോഗം, ഖനിജ പ്രവര്‍ത്തനങ്ങള്‍ മുതലാവയിലൂടെ അന്തരീക്ഷത്തിലും മണ്ണിലും എത്തപ്പെടുന്ന വിവിധ രാസപദാര്‍ത്ഥങ്ങള്‍ കാര്‍ഷിക വിളകളിലും, രോഗസമാന ലക്ഷണങ്ങള്‍ സൃഷ്ടിക്കാറുണ്ട്. രാസമലിനീകരണത്തിന്‍റെ ഫലമായി അന്തരീക്ഷത്തിലെത്തുന്ന നൈട്രജന്‍റേയും സള്‍ഫറിന്‍റെയും അമ്ല ഓക്ലൈഡുകള്‍ അമ്ല മഴയ്ക്ക് കാരണമാവുന്നു.ഇതും വിളകള്‍ക്ക് ഏറെ ഹാനികരം തന്നെ. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ഉരുത്തിരിയുന്ന രോഗകാരികളായ പുതിയ വൈറസുകള്‍, ജനിതകഭേദം സംഭവിക്കുന്ന ഇതര സൂക്ഷ്മാണുക്കള്‍, വിദേശ ജനുസ്സുകളുടെ കടന്നുകയറ്റം, രോഗവാഹകരായ പുതിയ കീടങ്ങള്‍ മുതലായവയെല്ലാം നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന വലിയ വിപത്തുകളാണ്. ഇവയ്ക്കെതിരെ സുസജ്ജമായ പ്രതിരോധ സംവിധാനം ഒരുക്കുകയും അതുവഴി നമ്മുടെ കാര്‍ഷിക മേഖലയെ ആരോഗ്യ പൂര്‍ണ്ണമായി നിലനിര്‍ത്തുകയും ചെയ്യുന്നതിന് സമഗ്രവും, ആസൂത്രിതവും, ക്രിയാത്മകവുമായ ശാസ്ത്രീയ സമീപനങ്ങള്‍ അനിവാര്യമാണ്. കര്‍ഷക പങ്കാളിത്തത്തോടുകൂടി അവര്‍ നടപ്പാക്കുകയും വേണം.
********************

  • Client : ബി. സ്മിത
  • Live Demo : കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.സി.പി.എം, മങ്കൊമ്പ്
  • Category : Grow Plan
  • Date : November 27, 2019

backlink paneli Deutsche Pornokostenlose Pornoreallifecam pornkostenlose pornosVideo Pornoporn gifkostenlose pornosSexo GratisGratis Sexfilmedeutscher pornos hacklink hacklink al hacklink panel oyoh xxx sex brandi love pornoları High Weed Med Shop bedava bahis azar sohbet Rolex Saat Replika Saat replika saat medyumlar istanbul escort https://highweedmedshop.com buca escort alaçatı escort https://weedfellow.com megabuddispensary.com https://marijuanablows.com www.purecannastore.com https://theweedlink.com www.dispensaryteam.com https://www.teaco.com.tr Wise Danışmanlık https://teamgarage.com www.marijuanaplaces.com romabet romabet romabet rüyada altın görmek pendik evden eve nakliye ko-cuce ko-cuce ko-cuce oldschoolko oldschoolko ko cuce betpas casino siteleri frmtr online dispensary buy weed online canada online dispensary mail order marijuana online dispensary buy weed online best online dispensary online dispensary https://onlinedispensary.co paykwik black snake super set