മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കാം

flood

മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കാം
വിഷ്ണു എസ്.പി.
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍

സംസ്ഥാനം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ഒരു വയസ്സ് തികഞ്ഞിരിക്കുന്നു. കനത്ത നാശനഷ്ടമാണ് മാനവരാശിക്കു പ്രളയം സമ്മാനിച്ചത്. കൃഷി-മൃഗസംരക്ഷണം-വ്യവസായം-ഗതാഗതം ഉള്‍പ്പെടെ സമസ്ത മേഖലകളിലും നാശനഷ്ടമുണ്ടാക്കി പ്രളയം കടന്നു പോയി. കാലാവസ്ഥാ വ്യതിയാനം എന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പേ പറഞ്ഞിരുന്നെങ്കിലും പ്രകടമായി മനസ്സിലാകുന്നത് ഇപ്പോഴാണ്. പ്രളയം മാത്രമല്ല, മറ്റു പല രീതികളിലും കാലാവസ്ഥാ വ്യതിയാനം നാം നേരിട്ട് അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ തന്നെ അനുഭവപ്പെട്ട വരള്‍ച്ച, ചുഴലിക്കാറ്റ്, മഴ, ശൈത്യം എന്നിവ പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാകും.
പ്രളയം മനുഷ്യന്‍റെ ജീവനും സ്വത്തും കവര്‍ന്നെടുത്ത് കടന്നുപോയെങ്കിലും അഭ്യൂഹങ്ങള്‍ പലതും ബാക്കിനില്‍ക്കുകയാണ്. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും അല്ലെന്നും ഉളള വാദഗതികള്‍ പലയിടങ്ങളിലും നടക്കുകയാണ്. മനുഷ്യനിര്‍മ്മിതമാണെങ്കിലും അല്ലെങ്കിലും പ്രകൃതിയോടുളള വിവേചനരഹിതമായ ഇടപെടലുകളുടെ പരിണിതഫലമാണ് പ്രകൃതിദുരന്തങ്ങളായി ഭവിക്കുന്നതെന്ന് നിസ്സംശയം പറയാന്‍ കഴിയും.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന പരിസ്ഥിതി ചൂഷണങ്ങള്‍ തെല്ലൊന്നുമല്ല കാലാവസ്ഥയില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിച്ചിട്ടുളളത്. ആഗോളതാപനവും, ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവവും പരിധി കടന്നിരിക്കുകയാണ്. വരള്‍ച്ച, പേമാരി, കൊടുങ്കാറ്റ്, ഭൂഗര്‍ഭജലത്തിന്‍റെ അപര്യാപ്തത, ഭൂമി ഇടിഞ്ഞു താഴല്‍, വിള്ളലുകള്‍ എന്നിവ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രതിഫലനമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിനേക്കാള്‍ 0.80ര ഭൗമാന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നിട്ടുണ്ടെന്നതാണ് കണ്ടെത്തല്‍. അതില്‍ 0.60ര വര്‍ദ്ധനവ് വന്നത് കഴിഞ്ഞ 3 പതിറ്റാണ്ടുകളിലായിട്ടാണ്. ഈ നില തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടില്‍ ശരാശരി താപനില 1.10ര മുതല്‍ 6.40ര വരെ ഉയരുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഇതിന്‍റെ അനന്തരഫലങ്ങള്‍ മായ്ക്കാന്‍ പറ്റാത്ത പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, മഞ്ഞ് ഉരുകല്‍, ഉപ്പുവെളളക്കയറ്റം തുടങ്ങി പ്രശ്നങ്ങള്‍ നമ്മെ വേട്ടയാടും. വികസിത രാജ്യങ്ങളാണ് ഹരിതഗൃഹവാതകങ്ങളുടെ ഭൂരിഭാഗം സ്രഷ്ടാക്കളെങ്കിലും, അനുഭവിക്കുന്നത് എല്ലാ രാഷ്ട്രങ്ങളും ചേര്‍ന്നാണ്. സമുദ്ര ജലനിരപ്പ് ഉയരുന്നത് എല്ലാവരിലും ഉത്കണ്ഠ സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 7സെ.മീറ്റര്‍ ആണ് സമുദ്രജലനിരപ്പ് ഉയര്‍ന്നിട്ടുളളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2100 ല്‍ 65 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നാണ് കണക്കാക്കുന്നത്. അതായത് തീരപ്രദേശങ്ങളെല്ലാം മുങ്ങുമെന്ന് ഉറപ്പ്. കേരളത്തില്‍ കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് 10 വര്‍ഷത്തിലേറെയായി വെളളം കയറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. എറണാകുളത്തു പല മേഖലകളിലും ഇത്തരം ഭീഷണി നേരിടുന്നുണ്ട്. സമുദ്ര ജലനിരപ്പ് ഉയരുന്നതും അമിതമായ ഭൂഗര്‍ഭജല ചൂഷണവും കാരണം ജക്കാര്‍ത്ത നഗരം 2050 ഓടെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുമെന്നാണ് ഭയപ്പെടുന്നത്. ആഗോളതാപനത്തിന്‍റെ പരിണിതഫലങ്ങള്‍ തന്നെയാണിതെല്ലാം. 1992 മുതല്‍ ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ തുടങ്ങിയ പല ചര്‍ച്ചകളും ഉടമ്പടികളും
ഉദ്ദേശഫലം ഇതുവരെ കണ്ടിട്ടില്ല. ആഗോളതാപ നിയന്ത്രണത്തിനുളള ചര്‍ച്ചകള്‍, ക്യോട്ടോ പ്രോട്ടോക്കോള്‍, കോപ്പന്‍ഹേഗന്‍, കങ്കണ്‍ ഉടമ്പടികള്‍ എന്നിവയില്‍ തുടങ്ങി പാരീസ് ഉടമ്പടിയില്‍ വന്നുനില്‍ക്കുകയാണ്. വികസിത രാജ്യങ്ങളൊന്നും തന്നെ ഒരു ഉടമ്പടിയിലും ഉറച്ചു നില്‍ക്കാത്തത് അപ്രതീക്ഷിത തിരിച്ചടികളാണ് നല്‍കുന്നത്.
ആഗോളതാപനത്തിന്‍റെ പ്രധാനകാരണം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ്. കാര്‍ഷിക മേഖലയും ആഗോളതാപനത്തിനു നേരിട്ടും അല്ലാതെയും കാരണമാകുന്നുണ്ട്. വിത്തുല്പാദനം മുതല്‍ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവത്തിനു കാരണമായ പല ഘട്ടങ്ങളില്‍കൂടിയും കടന്നു പോകുന്നുണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ആളോഹരി ഹരിതഗൃഹ വാതകങ്ങളുടെ നിഗമനം നമ്മുടെ രാജ്യത്ത് കുറവാണ്. എന്നിരുന്നാലും ജനസംഖ്യ കണക്കാക്കുമ്പോള്‍ നമ്മുടെ രാജ്യം പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് വളരെ കൂടുതലുമാണ്.
കേരളത്തിലെ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നെല്‍കൃഷിയെയും, മറ്റുനാണ്യ വിളകളായ കാപ്പി, കരുമുളക്, ഏലം,തേയില, റബ്ബര്‍ എന്നിവയെയുമാണ്. അന്തരീക്ഷ ഊഷ്മാവ്, സൂര്യപ്രകാശം എന്നിവയോട് ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്ന വിളയാണ് നെല്ല്. വെളളത്തില്‍ വളരുന്ന വിളയാണെങ്കില്‍പ്പോലും ചിലഘട്ടങ്ങളില്‍ കനത്തമഴ പ്രതിസന്ധി സൃഷടിക്കാറുണ്ട്. താപനിലയില്‍ ഉണ്ടാകുന്ന 10ര വര്‍ദ്ധനവ് പോലും നെല്ലുത്പാദനം 10 ശതമാനം കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുത്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുളളത്. കുരമുളക്, ഏലം കാപ്പി, എന്നിവയ്ക്കെല്ലാം തന്നെ അന്തരീക്ഷ ഊഷ്മാവ്, മഴയുടെ അളവ് എന്നീ ഘടകങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. വേനല്‍മഴ ചില ഘട്ടങ്ങളില്‍ ഇത്തരം വിളകള്‍ക്ക് അനുകൂലമായി ഭവിക്കാറുമുണ്ട്.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കൃഷിരീതികളെ
ക്കുറിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്ക് പ്രസക്തിയേറുകയാണ്. 2013 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും പാലിക്കാതിരുന്നതിന്‍റെ ഭവിഷത്ത് നാം ഇന്നു നേരിടുകയാണ്. ഇനിയും ഇതിലെ പ്രസക്തമായ കാര്യങ്ങള്‍ നാം മനസ്സിലാക്കി പ്രവര്‍ത്തിക്കാതിരുന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും അവ സൃഷ്ടിക്കാന്‍ പോകുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ചരിവുളള പ്രദേശങ്ങളില്‍ ഹ്രസ്വകാലവിളകള്‍ ഒഴിവാക്കണമെന്നും പരമ്പരാഗത കൃഷിരീതികളും ബഹുവിളകൃഷിരീതികളും പ്രോത്സാഹിപ്പിക്കണമെന്നുമാണ് പറയുന്നത്. തേയില, കാപ്പി, ഏലം തുടങ്ങിയവയുടെ കൃഷിക്കു വേണ്ടിയുള്ള വനനശീകരണം അനുവദനീയമല്ല. മണ്ണുജലസംരക്ഷണത്തിനായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കി പകരം അനുയോജ്യമായ വിളകള്‍ നട്ടുവളര്‍ത്തേണ്ടതാണ്. 10 വര്‍ഷത്തിനുളളില്‍ ക്രമാതീതമായി കീടനാശിനികള്‍, രാസവളപ്രയോഗങ്ങള്‍ എന്നിവ പ്രദേശത്ത് ഒഴിവാക്കുകയും കളനാശിനികള്‍ ഉടനെ തന്നെ നിരോധിക്കുകയും ചെയ്യണം. ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇത്തരം പ്രദേശങ്ങളില്‍ പാടില്ല എന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. വികേന്ദ്രീകൃത ജൈവവള ഉത്പാദന യൂണിറ്റുകള്‍ പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സൗഹൃദ കൃഷിയിലേക്ക് മാറേണ്ടതാണ്. മൃഗസംരക്ഷണ മേഖല പരിശോധിക്കുകയാണെങ്കില്‍ പരമ്പരാഗത കന്നുകാലി-
മത്സ്യ സമ്പത്തുകള്‍ മാത്രമേ ഇവിടെ പാടുളളൂ എന്നും പറയുന്നുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളിലും ഇത്തരം പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ ശുപാര്‍ശകള്‍ക്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉത്ഭവത്തില്‍ നാം സ്വയം നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. മണ്ണില്‍വച്ചുതന്നെ കാര്‍ബണ്‍ പിടിച്ചെടുക്കല്‍ പ്രക്രിയ (ീശെഹ ഇമൃയീി ലെൂൗലൃമെേശേീി) നടത്തുക വഴി കാര്‍ബണ്‍ഡൈഓക്സൈഡ് പുറന്തളളുന്നത് കുറയ്ക്കാന്‍ സാധിക്കും. വിള അവശിഷ്ടങ്ങള്‍ മണ്ണില്‍ കിടക്കുന്നതിന്‍റെ സമയം വര്‍ദ്ധിപ്പിച്ചും പരമാവധി മണ്ണ് ഇളക്കിയുളള പ്രവര്‍ത്തനങ്ങള്‍ കുറച്ചും ഇത് സാദ്ധ്യമാക്കുന്നതു വഴി അന്തരീക്ഷത്തിലേക്കുളള കാര്‍ബണ്‍ഡൈഓക്സൈഡ് പുറന്തളളല്‍ തടയാം. ജൈവവളങ്ങള്‍ കമ്പോസ്റ്റ് ആക്കിയുള്ള ഉപയോഗം, ബഹുവിളകൃഷി സമ്പ്രദായം, പയറുവര്‍ഗ്ഗവിളകളുടെ കൃഷി, സംയോജിത കീട നിയന്ത്രണ മാര്‍ഗങ്ങള്‍, വിളപരിക്രമണം, നൈട്രജന്‍ വളങ്ങളുടെ കാര്യക്ഷമതയോടുകൂടിയ ഉപയോഗം, കന്നുകാലികളുടെ ശാസ്ത്രീയ ആഹാര രീതികള്‍ എന്നിവ ശാസ്ത്രീയമായി നടപ്പിലാക്കിയാല്‍ തന്നെ കാര്‍ഷിക മേഖലയില്‍ നിന്നുളള ഹരിതവാതകപ്രവാഹം കുറയ്ക്കാന്‍ കഴിയും.
അതിജീവനത്തിന്‍റെ യത്നത്തില്‍ സംസ്ഥാനം നല്ലരിതിയില്‍ വിജയം കൈവരിച്ചു എന്നത് പ്രളയശേഷം അഭിമാനകരമാണ്. മലനാട്, ഇടനാട്, തീരപ്രദേശം അടങ്ങുന്ന ഭൂഘടനയുളള കേരളത്തിലെ ഭൂപ്രകൃതി ഏതുതരം വിളകള്‍ക്കും അനുയോജ്യമായവയാണ്. എന്നാല്‍ അതോടൊപ്പം അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സുസ്ഥിരവും ആദായകരവും മത്സരങ്ങളെ അതിജീവിക്കാന്‍ പ്രാപ്തവുമായ പഴയകാര്‍ഷിക സംസ്കാരത്തിലേയ്ക്കും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുളള വ്യാപാരത്തിലേയ്ക്കും ചുവടുവയ്ക്കണമെന്നതും കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്.

  • Client : Vishnu S P
  • Live Demo : Agricultural Officer
  • Category : DIY, Grow Plan
  • Date : November 27, 2019

backlink paneli Deutsche Pornokostenlose Pornoreallifecam pornkostenlose pornosVideo Pornoporn gifkostenlose pornosSexo GratisGratis Sexfilmedeutscher pornos hacklink hacklink al hacklink panel oyoh xxx sex brandi love pornoları High Weed Med Shop bedava bahis azar sohbet Rolex Saat Replika Saat replika saat medyumlar istanbul escort https://highweedmedshop.com buca escort alaçatı escort https://weedfellow.com megabuddispensary.com https://marijuanablows.com www.purecannastore.com https://theweedlink.com www.dispensaryteam.com https://www.teaco.com.tr Wise Danışmanlık https://teamgarage.com www.marijuanaplaces.com romabet romabet romabet rüyada altın görmek pendik evden eve nakliye ko-cuce ko-cuce ko-cuce oldschoolko oldschoolko ko cuce betpas casino siteleri frmtr online dispensary buy weed online canada online dispensary mail order marijuana online dispensary buy weed online best online dispensary online dispensary https://onlinedispensary.co paykwik black snake super set