ജൈവകൃഷിയുടെ പ്രസക്തി

മണ്ണ് ജീവന്‍റെ ഗര്‍ഭപാത്രമാണ്. എക്കല്‍ നിറഞ്ഞ മണ്ണ് ജീവന്‍റെ സഞ്ചാരവേഗം കൂട്ടുന്നു. ഊര്‍ജിത കൃഷിയും അശാസ്ത്രീയമായ രാസവള-രാസകീടനാശിനി പ്രയോഗവും മണ്ണിന്‍റെ ജീവന്‍ ഇല്ലാതാക്കുകയാണ്.സസ്യജന്തുക്കളുടെ അവശിഷ്ടങ്ങള്‍ ചീഞ്ഞാണ് മേല്‍മണ്ണ് ഫലഭൂയിഷ്ഠമാകുന്നത്. ജൈവാംശമുള്ള മണ്ണില്‍ കോടാനുകോടി സൂക്ഷ്മജീവികള്‍ നിരന്ത രമായി പ്രവര്‍ത്തിച്ചാണ് എക്കല്‍ ഉണ്ടാകുക. സമസ്ത ഊര്‍ജ്ജങ്ങളുടേയും ഉറവിടമായ സൗരോര്‍ജം മണ്ണിലെത്തിക്കുവാന്‍ പച്ചിലകള്‍ക്ക് മാത്രമേ കഴിയൂ. അതുതന്നെയാണ് മണ്ണില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന സൗരോര്‍ജം കൃഷിയിലെ വിജയമാകുന്നത്.
വിളകളുടെ ശരിയായ വേരോട്ടത്തിന് ഇളകിയ മണ്ണ് അത്യാവശ്യം. മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രധാന ധര്‍മ്മമാണത്. സൂക്ഷ്മജീവികള്‍ ഇല്ലാത്ത മണ്ണ് ഉറച്ച് വായുസഞ്ചാര മില്ലാത്ത വിധം കട്ടപിടിക്കും. മണ്ണില്‍ തന്നെയാണ് വെള്ളം സംഭരിച്ചുവെയ്ക്കേണ്ടത്.വെള്ളം ആഗിരണം ചെയ്യുന്ന സ്പോഞ്ചിന്‍റെ സ്വഭാവമുണ്ടാകണമെങ്കില്‍ മണ്ണില്‍ ജൈവാംശമുണ്ടാ കണം. ബാഷ്പീകരണം നഷ്ടം കുറച്ച് ഒരുമഴക്കാലം മുതല്‍ അടുത്ത മഴക്കാലം വരെ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മണ്ണിന് ജൈവാവശിഷ്ടങ്ങള്‍ കൊണ്ട് പുതയിടാം. പയറുവര്‍ഗ്ഗ ത്തില്‍പ്പെട്ട വിളകള്‍ തടത്തില്‍ വളര്‍ത്തുന്നത് പുതയായി വര്‍ത്തിക്കും. തുലാവര്‍ഷത്തില്‍ കൃഷി സ്ഥലത്തുണ്ടാകുന്ന പച്ചപ്പ് നശിപ്പിക്കാതിരിക്കുക,ഇത് വേനലില്‍ കൃഷിസ്ഥലത്തിന് കുളിര്‍മ്മ നല്‍കും.
പുതയും മറ്റ് ജൈവാവശിഷ്ടങ്ങളും സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനംമൂലം മണ്ണിന്‍റെ ഭാഗമായി തീരുമ്പോള്‍ മണ്ണ് ഫലഭൂയിഷ്ഠമാകുന്നു. എന്നാല്‍ ജൈവാവശിഷ്ടം കത്തിക്കു മ്പോള്‍ മണ്ണില്‍ സംഭരിച്ച സൗരോര്‍ജം ചൂടും വെളിച്ചവുമായി നഷ്ടപ്പെടുന്നു.,ഒപ്പം നമ്മുടെ സമ്പത്തായ സൂക്ഷ്മജീവികള്‍ അപ്പാടെ നശിക്കുന്നു. ജൈവാവശിഷ്ടങ്ങള്‍ തീയിടുന്നത് ഒഴിവാക്കുന്നത് തന്നെ അഭികാമ്യം.
ഒരേ തരം സസ്യങ്ങള്‍ മണ്ണില്‍ നിന്നും വലിച്ചെടുക്കുന്ന മൂലകങ്ങളും ഒരേ തരത്തിലു ള്ളവയാണ്, അതും ഒരേ ആഴത്തില്‍. പ്രകൃതിയില്‍ ജീവന്‍റെ നിലനില്‍പ് പരസ്പരാശ്രയത്തില്‍ അധിഷ്ഠിതമാണ്. കൃഷിയിടത്തില്‍ പലതരത്തിലുള്ള വിളകള്‍ ഇടകലര്‍ത്തി കൃഷി ചെയ്യുന്നത് വഴി ഒരു വിള മണ്ണിലുണ്ടാക്കുന്ന കുറവ് നികത്താന്‍ മറ്റൊരു വിളക്ക് സാധിക്കും. ഓരോ വിളയുടേയും ജൈവാവശിഷ്ടങ്ങള്‍ മണ്ണിന് തിരിച്ച് നല്‍കുക എന്നതായിരിക്കണം څമണ്ണമ്മچയുടെ ആരോഗ്യ പരിപാലന മന്ത്രം.
കീടങ്ങളെ നശിപ്പിക്കാന്‍ രാസകീടനാശിനി ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം കൃഷിയുടെ ശത്രുക്കളായ കീടങ്ങള്‍ക്കൊപ്പം നശിക്കുന്നത് കര്‍ഷകന്‍റെ മിത്രങ്ങളായ കീടങ്ങളും കൂടിയാണ്. ഏതൊരു ജീവിക്കും ജീവശൃംഖലയില്‍ അതിന്‍റേതായ സ്ഥാനമുണ്ട്. പുനരുല്‍പാദന പ്രക്രിയയില്‍ ഓരോ കീടത്തിനും അതിന്‍റേതായ ധര്‍മ്മവും കര്‍മ്മവുമുണ്ട്. ആഹാരനിയമങ്ങളിലൂടെ പ്രകൃതി, ജീവികളുടെ പെരുപ്പത്തെ നിയന്ത്രിക്കും. ഈ നിയന്ത്രണം മറികടക്കുമ്പോള്‍ ജീവി പെറ്റുപെരുകുന്നു, ഒപ്പം ജീവിയെ നാം കീടത്തിന്‍റെ ഗണത്തില്‍പ്പെടുത്തേണ്ട അവസ്ഥയും.
രാസവസ്തു തീരെ അടങ്ങിയിട്ടില്ലാത്ത, സസ്യങ്ങള്‍,മൃഗങ്ങള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന വളങ്ങളാണ് ജൈവവളം. മണ്ണിന്‍റെ രാസ-ഭൗതിക-ജൈവിക സ്വഭാവങ്ങളെ ഗുണകരമായി സ്വാധീനിക്കുകയും മണ്ണിന്‍റെ ഫലപുഷ്ഠി നിലനിര്‍ത്തുകയും ചെയ്യാന്‍ ജൈവ വളങ്ങള്‍ക്ക് കഴിയും. മണ്ണിന്‍റെ ഘടന മെച്ചപ്പെടുത്താനും ജലസംഭരണശേഷി കൂട്ടാനും വായു സഞ്ചാരം വര്‍ധിപ്പിക്കാനും ജൈവവളത്തിന് പ്രത്യേക കഴിവുണ്ട്. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കൂട്ടാനും അതുവഴി മണ്ണിന്‍റെ ഉല്‍പ്പാദനക്ഷമത കൂട്ടാനും ജൈവവളം കൂടിയേ തീരൂ. വരള്‍ച്ചയുടെ രൂക്ഷത കുറയ്ക്കാനും ജലസംഭരണശേഷി കൂട്ടാനും ജലച്ചോര്‍ച്ച കുറയ് ക്കാനും ജൈവവളത്തിന് കഴിയും. മണ്ണിന്‍റെ അമ്ല-ക്ഷാര നില തുലനപ്പെടുത്തുവാന്‍ ജൈവ വളം വേണം. സസ്യങ്ങളിലെ ഹരിതകനിര്‍മ്മാണം കൂട്ടാനും എന്‍സൈമുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും ശ്വസനപ്രക്രിയയില്‍ രാസത്വരകമായി പ്രവര്‍ത്തിക്കുവാനും ജൈവവളങ്ങള്‍ മണ്ണില്‍ ചേര്‍ത്തു കൊടുത്തേ മതിയാകൂ. പോഷകങ്ങളുടെ ആഗിരണത്തോത് കൂട്ടുന്നതും മനുഷ്യന്‍റെ രോഗപ്രതിരോധശക്തി കൂട്ടുന്നതും ജൈവകൃഷിയുടെ നേട്ടങ്ങള്‍.
കരിങ്കല്ലാണ് മണ്ണിന്‍റെ അമ്മ. കരിങ്കല്ലില്‍ നിന്ന് മണ്ണിലേക്കുള്ളല യാത്ര ആയിരക്കണക്കിന് വര്‍ഷങ്ങളുടേതാണ്. ഒരു ഏക്കര്‍ മണ്ണ് സൃഷ്ടിക്കുന്നതിനായി കോടാനുകോടി സൂക്ഷ്മാണുക്ക ളുടെ പ്രവര്‍ത്തനമുണ്ട്. കരിങ്കല്ല് അമിതഖനനം മൂലം അപ്രത്യക്ഷമാകുന്നു. അങ്ങിനെ മണ്ണ് ജനിക്കാനുള്ള അവസരം നാം നിഷേധിക്കുന്നു. അതേ സമയം സസ്യാവരണമില്ലാതാകുമ്പോള്‍, മണ്ണിന്‍റെ മൃതശരീരമായ വെട്ടുകല്ലിലേക്കുള്ള യാത്ര അതിവേഗത്തിലാകുന്നു, ഒപ്പം മണ്ണിന് അതിന്‍റെ ചരമഗീതവും.
മണ്ണിന്‍റെ ഘടനയും ജൈവാംശവും അനുയോജ്യമായവണ്ണം നിലനിര്‍ത്തേണ്ടത് കൃഷിയുടെ വിജയത്തിന് അത്യാവശ്യം. തുടര്‍ച്ചയായുള്ള വിളവെടുപ്പ് ഉണ്ടാക്കുന്ന പ്രത്യാഘാതം എളുപ്പത്തില്‍ ദൃശ്യമാകുന്നത് മണ്ണിലെ ജൈവാംശ ഘടകത്തിലാണ്. ഉയര്‍ന്ന താപനില മണ്ണിലെ ജൈവാംശങ്ങളുടെ നശീകരണത്തെ ത്വരിതപ്പെടുത്തുന്നു. മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പിലൂടെ മേല്‍മണ്ണില്‍ നിന്ന് ജൈവാംശം ഏറെ നഷ്ടപ്പെടുന്നു. മണ്ണിന്‍റെ ഘടന തന്നെ നഷ്ടപ്പെടുന്നതിനും വിളകളുടെ വളര്‍ച്ച മുരടിക്കുന്നതിനും ഇത് കാരണമാകും. ജൈവാംശക്കുറവ് മണ്ണിന്‍റെ ഘടനയിലും ജലസംഭരണനിര്‍ഗമന ശേഷിയിലും ഓരോ വിളവെടുപ്പ് കഴിയുമ്പോഴും കാര്യമായ വ്യത്യാസമുണ്ടാക്കുന്നു.
മണല്‍മണ്ണില്‍ ക്ലേഭത്തിന്‍റെ അളവ് ഏറ്റവും കുറഞ്ഞും പശിമരാശി മണ്ണില്‍ ഏറ്റവും കൂടിയും കാണുന്നു. ധാരാളം ജൈവവളങ്ങള്‍ ചേര്‍ക്കുകയാണെങ്കില്‍ മണല്‍ മണ്ണിന്‍റെ ഭൗതിക ഘടന മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജലസംഭരണശേഷിയും കൂടും. കട്ടികൂടിയ കളിമണ്ണി ലെ ജലനിര്‍ഗമന ശേഷി കൂട്ടാനും ജൈവവളങ്ങള്‍ സഹായിക്കും.
രാസകീടനാശിനികള്‍ ഒഴിവാക്കിയുള്ള കൃഷിയാണ് ഇന്ന് കാലഘട്ടത്തിന്‍റെ ആവശ്യം.മനുഷ്യനും പ്രകൃതിയുമായുള്ള അടുപ്പത്തിന്‍റെ അഥവാ സ്നേഹപൂര്‍ണ്ണമായ കൊടുക്കല്‍ വാങ്ങലാണ് കൃഷി. സൂര്യന്‍റേയും മണ്ണിന്‍റേയും ജലത്തിന്‍റേയും സസ്യത്തിന്‍റേയും ധര്‍മ്മമെന്തെന്ന് കര്‍ഷകന്‍ തിരിച്ചറിയുന്നിടത്ത് കൃഷി എളുപ്പമാകുന്നു. വളരെ ലളിതവും അതേസമയം ജീവത്തുമായ ചില അറിവുകളാണ് വിഷരഹിത കൃഷിയില്‍ ആവശ്യമായത്. പരമ്പരാഗതമായി ആര്‍ജിച്ചെടുത്ത അറിവുകളും ശാസ്ത്രീയമായ കൃഷിരീതികളും സമഞ്ജസമായി ചേര്‍ക്കുന്നിടത്ത് മണ്ണിന്‍റേയും വിളയുടേയും സുസ്ഥിര അഭിവൃദ്ധി.

  • Client : Written By :
  • Live Demo : Organic Farming
  • Category :
  • Date : November 26, 2019

backlink paneli Deutsche Pornokostenlose Pornoreallifecam pornkostenlose pornosVideo Pornoporn gifkostenlose pornosSexo GratisGratis Sexfilmedeutscher pornos hacklink hacklink al hacklink panel oyoh xxx sex brandi love pornoları High Weed Med Shop bedava bahis azar sohbet Rolex Saat Replika Saat replika saat medyumlar istanbul escort https://highweedmedshop.com buca escort alaçatı escort https://weedfellow.com megabuddispensary.com https://marijuanablows.com www.purecannastore.com https://theweedlink.com www.dispensaryteam.com https://www.teaco.com.tr Wise Danışmanlık https://teamgarage.com www.marijuanaplaces.com romabet romabet romabet rüyada altın görmek pendik evden eve nakliye ko-cuce ko-cuce ko-cuce oldschoolko oldschoolko ko cuce betpas casino siteleri frmtr online dispensary buy weed online canada online dispensary mail order marijuana online dispensary buy weed online best online dispensary online dispensary https://onlinedispensary.co paykwik black snake super set