കവിത- ഹൃദയതാളം 

 ശ്രീരേഖ. എൽ. 

കൃഷി ഓഫീസർ മുളംകുന്നത്തുകാവ്

താളമിതേറ്റവും മോഹനം: സൗഭഗം, ജീവനദായകം, സ്നേഹപ്രചലിതം… വിശ്രാന്തമേതുമില്ലാതെ., ദിനരാത്രങ്ങളേതുമറിയാതെ.. തുടിയ്ക്കുന്ന… വിസ്മയ നിനാദം താളനിബദ്ധമായ്, ജീവസ്വനമായി ശ്രുതിലയമായ്.. സിരതോറും പടരുന്ന മധുരതരമാം  വേണുഗീതം

 **          **         **          **           **

നിണമൊഴുകും പുഴ, തൻ പാട്ടുകേൾക്കവേ ജീവനമാകുമീ ഗീതം നാമിന്നറിയും പുലരിതുടുപ്പുകൾ ഉച്ചവെയിലിൽ വെന്തെരിയും കനവുകൾ ജീവന്റെ വഹ്നിയൂതി തെളിയ്ക്കാനായി ഇറ്റിറ്റുവീഴുന്ന വേർപ്പിൻ കണങ്ങളിൽ തങ്ങി നിൽക്കുന്നു തിളക്കം അതിലൂറ്റമായുറയുന്ന യൗവ്വനതീക്ഷ്ണത… ലാഭനഷ്ടങ്ങൾ കുറിയ്ക്കാനുഴറുന്ന മധ്യാഹ്ന സൂര്യൻ… പകച്ചുനിൽക്കേ എഴുതപ്പുറങ്ങളിൽ എരിയും പകലിനും വേർപ്പുകണത്തിൻ തിളക്കം പോക്കുവെയിലിൽ സ്വര്ണമുരുകി വീഴ്‌കെ കണ്ടു മതിവരാ സൗവർണദീപ്തികൾ സൂര്യാസ്തമയത്തിനിനിയെത്ര കാതമെന്നൊരു നോവിതുള്ളിൽ തിളയ്‌ക്കെ…… ഉത്തരം കിട്ടാത്ത ചോദ്യ ശരങ്ങളായ് ജീവൽ പിറാവുകൾ കുറുകിനിൽക്കെ.. ഒരു താള സൗഹൃദമായി,  പ്രതീക്ഷയായ്…. ഹൃത്തിന്റെ താളമുറയുന്നു… ഹൃദയതാളം മകുടിയൂതുന്നു… 

**      **     **     **      **         **

പശിയഗ്നി തല്ലിക്കെടുത്തുവാൻ അന്നമായ്.. നമ്മിൽ നിറഞ്ഞുതുളുമ്പുന്ന സ്നേഹമായ്… നാടിൻ ഹൃദയത്തുടിപ്പായിതേറ്റം പ്രിയതരമായ്.. പെയ്തു പെയ്തലിയുന്നവർ :താളം നിലയ്ക്കാതുണർവായ് പ്രതീക്ഷയായ് അണയാതെ കാവൽ വിളക്കുകളാകുവോർ….. മണ്ണിൻ ഹൃദയ താളം തൊട്ടറിയുവോർ ഉഴുതുണ്ടു വാഴുന്ന സോദരരേ, നിങ്ങൾ,  വേർപ്പിൻ വിലയറിയുന്നവരെപ്പോഴും…. താളം നിലയ്ക്കാതെ, ഉയിരിന്നുണർവായി.. പുതിയ ഗീതങ്ങൾ തൻ ഈണത്തിനൊത്താഴകർന്ന…. വെന്നിക്കൊടിയേന്തി… മുന്നേറുക…….               

കഥ:
തെളിഞ്ഞ ആകാശം
 ചന്ദ്രൻ . കെ.

DDA (YP) തൃശൂർ

അഞ്ചോ ആറോ പ്രാവശ്യം ഭൂമികുലുങ്ങി എന്നാണ് തോന്നുന്നത്. ചായ്പിലേക്ക് മാറ്റിയിട്ട പഴയ പത്തായത്തിന്റെ പലകകൾ ഞരങ്ങിശബ്ദമുണ്ടാക്കി.ഉച്ചയൂൺ കഴിഞ്ഞു പാതിമയക്കത്തിലായിരുന്ന തൊമ്മിച്ചൻ പതിയെ എഴുന്നേറ്റു പുറത്തിറങ്ങി. സമയം നാലു മണി കഴിഞ്ഞിരിക്കുന്നു.
  ആകാശത്തിന് പതിവിൽ കവിഞ്ഞ ചുവപ്പു നിറം. തൊടിയിലെ ജാതിയും ഗ്രാമ്പുവും കുരുമുളകും എന്തോ കണ്ടു പകച്ചതു പോലെ വിറങ്ങലിച്ചു നിൽക്കുന്നു. വിശാലമായ പറമ്പിന്റെ തെക്കു കിഴക്കു മൂലയിൽ ഒരു കുന്നാണ്. പതിഞ്ഞു വളരുന്ന പുല്ലുകൾ കൊണ്ട് ആവരണം ചെയ്തുതു നിൽക്കുന്ന ആ കുന്നിൽ കയറി ഇരുന്നാണ് തൊമ്മിച്ചൻ ദൈവവുമായി സംവദിക്കാറുള്ളത്. സ്വർഗ്ഗവാതിലിലേക്കു നയിച്ചുകൊണ്ടു പോകുന്ന കോണിപ്പട്ടികൾ ഈ കുന്നിൽ നിന്നു കൊണ്ടാണ് ഒരിക്കൽ തൊമ്മിച്ചൻ കണ്ടത്. വെള്ളിമേഘങ്ങൾ കൊണ്ട് പാതി മറഞ്ഞ കോണിപ്പടികൾ കണ്ട കാര്യം പറയാൻ അന്ന് അന്നാമ്മ ജീവിച്ചിരുന്നിരുന്നു.
  സ്റ്റീഫൻ പല തവണ പറഞ്ഞിട്ടുള്ളതാണ് ആ കുന്നു കോരി നിരപ്പാക്കാൻ .മണ്ണിനു നല്ല വില കിട്ടുമത്രെ. അതു വച്ച് നഗരത്തിൽ ഒരു ഫ്ലാറ്റോ വില്ലയോ വാങ്ങാം പോലും. അത് ചെയ്യാൻ ഇതുവരെ തോന്നിയില്ല. സ്റ്റീഫനും കെട്ട്യോളും കുടുംബവും കഴിഞ്ഞ ഏപ്രിലിൽ നാട്ടിൽ വന്നപ്പോൾ കുന്നിൽ കയറി കളിക്കാൻ കുട്ടികൾക്ക് വലിയ ഉത്സാഹമായിരുന്നു. 
  കുന്നിന് പടിഞ്ഞാറു ഭാഗത്തെ വിശാലമായ കുളം കഴിഞ്ഞാൽ നാഷണൽ ഹൈവേ ആണ്. കുന്നിടിച്ചാൽ ആ കുളം എളുപ്പത്തിൽ നികത്തി  നാഷണൽ ഹൈവേ വക്കത്ത് ഒരേക്കറിന്റെ ഒരു പ്ലോട്ട് തയ്യാറാക്കാമെന്നും പൊന്നുംവില കിട്ടുമെന്നും സിറിയക് ഒരിക്കൽ പറഞ്ഞതാണ്. അഞ്ചു വർഷം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയപ്പോൾസിറിയക്കിന്റെ മക്കളായ മരിയയും പോളും തന്റെ കൂടെ ചൂണ്ടയിടാൻ ഒപ്പം കൂടിയതും കൂറ്റൻ വരാലിനെ പിടിച്ചപ്പോൾ “വല്യപ്പച്ചാ ഇതെന്നാ മോൺസ്റ്റർ ഫിഷാ ” എന്നു ചോദിച്ചതും ഇന്നലെ കഴിഞ്ഞതുപോലെ ഓർമ്മയിലുണ്ട്.
  ആകാശത്തിന്റെ ചുവപ്പു നിറം വീണ്ടും കൂടി വരികയാണ്. തൊമ്മിച്ചന്റെ കാലുകൾ കുന്നിനടുത്തേക്ക് നിരങ്ങി നീങ്ങി. കുന്നിന്റെ കയറ്റം കയറുമ്പോൾ തൊമ്മിച്ചനും കുന്നും തമ്മിലുള്ള കോൺ അളവ് വെറും ഇരുപത് ഡിഗ്രി മാത്രം. കാലുകൾക്ക് എന്തെന്നില്ലാത്ത തളർച്ചയും ഭാരവും. കൈകളുടെ പേശികൾക്കുള്ളിലൂടെ തങ്കീസ് കെട്ടി വലിക്കുന്നതു പോലെയുള്ള വേദന.ഹൃദയതാളം ആകാശത്തു നിന്നും പുറപ്പെടുന്ന പോലെ തനിക്കിപ്പോൾ മുഴങ്ങി കേൾക്കാം.ഹൃദയത്തിൽ നിന്നും തൊണ്ടയിലെ ഒരു ബിന്ദുവിലേക്ക് ഒരു ചൂണ്ടൽ കൊളുത്ത് തുളച്ചിട്ടതു പോലെ.
  കുന്നിനു മുകളിൽ എത്താൻ കുറെയധികം സമയമെടുത്തു. കണ്ണുകളിൽ നീറ്റൽ. തലയിൽ നിന്നും ചാലിട്ടൊഴുകിയ വിയർപ്പുകണങ്ങൾ ചുണ്ടുകളിൽ ഉപ്പു പടർത്തി. അപ്പോൾ അയാൾനല്ലവണ്ണംഅണയ്ക്കുന്നുണ്ടായിരുന്നു .
   തൊമ്മിച്ചൻ ആകാശത്തോട്ടു നോക്കി കുറെ നേരം അനങ്ങാതെ നിന്നു.കറു കറുത്ത ഒരു മേഘം തലക്കു മുകളിൽ പ്രത്യക്ഷപ്പെട്ടു.അത് ഭൂമിയിൽ നിന്നും തീരെ അകലെ അല്ലായിരുന്നു. തലക്കു മുകളിൽ അത് കൂടുതലായി അടുത്തേക്കു വന്നുകൊണ്ടിരുന്നു. മേഘത്തിന്റെ അസാധാരണമായ കറുത്ത നിറവും അതിൽ നിറഞ്ഞു നിന്ന ചുഴികളും ഭീതി ജനിപ്പിക്കുന്നതായിരുന്നു. പെട്ടെന്ന് തലക്കു നേരെ മുകളിലുള്ള ഭാഗം നേർത്തു വരികയും ഒരു ദ്വാരം പോലെയുള്ള ഭാഗം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിലൂടെ തെളിഞ്ഞ ആകാശം കാണാം.
   തണുത്ത കാറ്റ് സാമാന്യം വേഗതയിൽ വീശിയടിച്ചു.കൈത്തണ്ടയിലെ രോമങ്ങളിലാണ് ആദ്യം തണുപ്പ് കയറിയത്. അത് താഴോട്ടിറങ്ങി രോമകൂപങ്ങൾ വഴി ശരീരത്തിലെ നാനാ തന്തുക്കളെയും ഗ്രസിച്ചു.ശരീരം ഉലഞ്ഞു. ആകെ ഒരു വിറയൽ.
  കാർമേഘം അതിവേഗത്തിൽ ഘനീഭവിച്ചു ജലമാവാൻ തുടങ്ങി. അപ്പോൾ അവിടമാകെ നിറഞ്ഞു നിന്ന ഇരുട്ടിനെ സാക്ഷിയാക്കി മഴ ശക്തമായ ജലധാര തീർത്തു.തൊമ്മിച്ചന്റെ തലയ്ക്കു മുകളിൽ വൃത്താകൃതിയിൽ കാണപ്പെട്ട ഭാഗം ഒഴികെ മറ്റെല്ലാ ഭാഗത്തു നിന്നും ശക്തമായ മഴ പെയ്തിറങ്ങി. തൊമ്മിച്ചന്റെ ശരീരത്തിൽ ഒരു തുള്ളി വെള്ളം പോലും വീണില്ല. വൃത്താകൃതിയിൽ മഴ പെയ്യാത്ത ഒരു ഭാഗവും ചുറ്റുമുള്ള മഴ പെയ്യുന്ന ഭാഗവും ഉണ്ടായപ്പോൾ തൊമ്മിച്ചൻ ഒരു സിലിണ്ടറിനകത്ത് അകപ്പെട്ട പ്രതീതി ജനിച്ചു.
   പുറമെ ശക്തിയായ മഴ കോരിച്ചൊരിഞ്ഞു. കാർമേഘത്തിൽ രൂപപ്പെട്ട ദ്വാരത്തിൽ  ആകാശം തെളിഞ്ഞു കാണപ്പെട്ടു.
    ചുറ്റും മഴയായിട്ടും ഒട്ടും നനയുന്നില്ല. തൊമ്മിച്ചന് എന്തെന്നില്ലാത്ത തളർച്ച തോന്നി .
   പുറത്തു നിന്നും ആർത്തു വന്ന ശക്തിയായ വായു പ്രവാഹംകുന്നിനു മുകളിൽ പ്രകമ്പനം സൃഷ്ടിച്ചു.
   ചുറ്റും ജലനിരപ്പ് ഉയരുകയാണ്. ഇരുട്ടം പരക്കുന്നു. മഴയുടെ കനത്ത ചില്ലുപാളികളുടെ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു. കുന്നിനു ചുറ്റും ജയനിരപ്പ് ഉയർന്നു വരുന്നുണ്ട്.
    പെട്ടെന്നു വന്ന ശക്തിയായ വായു പ്രവാഹം തൊമ്മിച്ചനെ സിലിണ്ടറിനകത്തു കൂടി ഉടലോടെ ഉയർത്തി.
    പതിനാറു വർഷങ്ങൾക്കു മുൻപ് അന്നമ്മ പറഞ്ഞു പൂർത്തീകരിക്കാത്ത വാക്കുകൾ തൊമ്മിച്ചന്റെ കാതുകളിൽ ഇരച്ചുകയറി.
   “ഇച്ചായൻ കുട്ടികളുടെ കൂടെ ഇരിക്കുമ്പോൾ ഏറെ സന്തോഷവാനായിരിക്കും. അവർ സ്നേഹം കോരി ഒഴിക്കുമ്പോൾ ആലോചിക്കാതെയുള്ള തീരുമാനങ്ങളൊന്നും പെട്ടെന്ന് എടുക്കരുത്.മറിച്ച് ഇച്ചായന് അവരുടെ അവകാശങ്ങളെ കുറിച്ചുള്ള അജ്ഞത അവർ പറഞ്ഞു മനസിലാക്കി എന്നിരിക്കട്ടെ, അപ്പോഴും ഒരു വിഡ്ഢിയെപ്പോടെ പേനായെടുത്ത് ഇറങ്ങി പുറപ്പെട്ടേക്കരുത്.
    പറമ്പിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള ജാതി മരങ്ങളും കിഴക്കേ ഭാഗത്തുള്ള ഗ്രാമ്പൂ മരങ്ങളും നടുഭാഗത്ത് മുരിക്കിലും മുരിങ്ങയിലും പടർത്തിയിട്ടുള്ള കുരുമുളകു വള്ളികളും അനേകം പഴച്ചെടികളും പൂച്ചെടികളും വളമിട്ട് നനച്ച് പരിചരിക്കേണ്ടത് ഇച്ചായൻ തന്നെയാണ്. ഇച്ചായൻ ഇങ്ങോട്ട് വരുന്നതുവരെ അങ്ങനെ തന്നെ വേണം.
    സ്റ്റീഫന്റെയും സിറിയക്കിന്റെയും മക്കൾ അവധിക്കു വരുമ്പോൾ വവ്വാലുകൾ തൊടാതെ വലയിട്ട് സംരക്ഷിച്ച റമ്പൂട്ടാൻ പഴങ്ങൾ കയറി പറിക്കാൻ ഇച്ചായൻ അവരോട് പറയണം. മരത്തിനു താഴെ ചാറ്റൽ മഴ കൊള്ളാതെ കുടയും ചൂടി ഇച്ചായൻ നിൽക്കണം. കുന്നിന് പടിഞ്ഞാറുള്ള കുളത്തിൽ നിന്നും മുഴുത്ത വരാൽ മത്സൃങ്ങളെ നിങ്ങൾ എല്ലാവരും കൂടി ചൂണ്ടയിട്ടു പിടിക്കണം. തൊലി ഉരച്ചു കളഞ്ഞു കട്ടി കുറച്ച് വട്ടത്തിൽ നുറുക്കി മസാല പുരട്ടി ഏത്തക്കാചിപ്സുപോലെ എണ്ണയിൽ പൊരിച്ചു കോരണം അത് മരിയക്കും പഠിപ്പിച്ചു കൊടുക്കണം.”
    അന്നമ്മയുടെ ചുണ്ടിനു മുകളിലുള്ള ചെറിയ കാക്കപ്പുള്ളി നേർത്ത ചിരിയിൽ അപ്രത്യക്ഷമായി.ചെവികൾക്ക് മുകളിൽ ഇരുവശവും അനുസരണയില്ലാതെ നിൽക്കുന്ന മുടിച്ചുരുളുകൾ കാറ്റിന്റെ താളം പിടിച്ചു.
    സിലിണ്ടറിനുള്ളിലെ വായു പ്രവാഹം വീണ്ടും ശക്തി പ്രാപിച്ചു. അത് അത്യധികം ബലത്തോടെ തൊമ്മിച്ചനെ ഒന്നുകൂടി ഉയർത്തി. സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യും പോലെ തെമ്മിച്ചൻ ഒന്നു കറങ്ങി.
      ഇപ്പോൾ ജനിച്ചു വീണ കുഞ്ഞിനെപ്പോലെ അയാൾ വാവിട്ടു കരഞ്ഞു, മലമൂത്ര വിസർജനം നടത്തി.
     ചുറ്റും രൂപപ്പെട്ട കനത്ത ഇരുട്ടിനെ പിൻതള്ളി തെളിഞ്ഞ ആകാശത്തിലേക്ക് അയാൾ ഉയർന്നുപൊങ്ങി.
     താഴെ പ്രളയജലം കുന്നിനെ മുഴുവനായും വിഴുങ്ങിക്കഴിഞ്ഞിരുന്നു.
               * *      * *     * *    * *    * *       

backlink paneli Deutsche Pornokostenlose Pornoreallifecam pornkostenlose pornosVideo Pornoporn gifkostenlose pornosSexo GratisGratis Sexfilmedeutscher pornos hacklink hacklink al hacklink panel oyoh xxx sex brandi love pornoları High Weed Med Shop bedava bahis azar sohbet Rolex Saat Replika Saat replika saat medyumlar istanbul escort https://highweedmedshop.com buca escort alaçatı escort https://weedfellow.com megabuddispensary.com https://marijuanablows.com www.purecannastore.com https://theweedlink.com www.dispensaryteam.com https://www.teaco.com.tr Wise Danışmanlık https://teamgarage.com www.marijuanaplaces.com romabet romabet romabet rüyada altın görmek pendik evden eve nakliye ko-cuce ko-cuce ko-cuce oldschoolko oldschoolko ko cuce betpas casino siteleri frmtr online dispensary buy weed online canada online dispensary mail order marijuana online dispensary buy weed online best online dispensary online dispensary https://onlinedispensary.co paykwik black snake super set